Posted On
date_range Updated On
date_range ഒൻപതാം ക്ലാസ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു
കൊട്ടാരക്കര(കൊല്ലം): ഒൻപതാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു. എഴുകോൺ പോച്ചക്കോണം പ്രദീപ് ഭവനിൽ പ്രവീൺ (14) ആണ് മരിച്ചത്. നെടുവത്തൂർ ഈശ്വരവിലാസം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
ശനിയാഴ്ച രാത്രിയിൽ കുഴഞ്ഞു വീണ പ്രവീണിനെ അടുത്തുള്ള ക്ലിനിക്കിലെത്തിച്ചെങ്കിലും മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നതിനാൽ വിദഗ്ധ ചികൽസക്കായി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വഴിയിൽ വെച്ചു മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കു മാറ്റി. ഒരാഴ്ച മുൻപ് നടത്തിയ കോവിഡ് പരിശോധനയിൽ പ്രവീൺ നെഗറ്റീവായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. എഴുകോൺ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രദീപ് ആണ് പ്രവീണിെൻറ പിതാവ്. മാതാവ്: പാരിജാതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.