ഭാര്യയോടൊപ്പം പോകവേ സ്കൂട്ടറിൽ കാറിടിച്ച് സ്കൂൾ മാനേജർ മരിച്ചു

കുണ്ടറ: സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് സ്കൂൾ മാനേജർ മരിച്ചു. കുരീപ്പള്ളി എസ്.എ.ബി.ടി.എം യു.പി സ്കൂൾ മാനേജർ സൊസൈറ്റി മുക്ക് നവാസ് മൻസിലിൽ ഷാഹുൽ ഹമീദ് (69) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സുബൈലത്തിനും അപകടത്തിൽ പരിക്കേറ്റു.

ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പെരുമ്പുഴ ആറാട്ടുവിള ജങ്ഷന് സമീപമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഷാഹുൽ ഹമീദിന്റെ ശരീരത്തിലൂടെ കാർ കയറി. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച പുനുക്കന്നൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ സംസ്കരിക്കും. മക്കൾ: എസ്. നവാസ് (പുനുക്കന്നൂർ സർവിസ് സഹകരണ ബാങ്ക്), എസ്. നെജ (അധ്യാപിക, എസ്.എ.ബി.ടി.എം യു.പി സ്കൂൾ, കുരീപ്പള്ളി), നിസ. മരുമക്കൾ: ജാസ്മി, ജലാലുദീൻ, സലീം.

Tags:    
News Summary - School manager killed in accident while traveling with wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.