ചിറ്റുമൂല കോയാക്കുട്ടി മുസ്​ലിയാർ നിര്യാതനായി

കൊല്ലം: ദീർഘകാലം ദക്ഷിണ കേരള ജംഇയത്തുൽ ഉലമയുടെ പ്രവർത്തകനും വിവിധ ഘടകങ്ങളുടെ ഭാരവാഹിയുമായിരുന്ന കരുനാഗപ്പള്ളി പുതിയകാവ്​ ചിറ്റുമൂല കടത്തൂർ കാട്ടൂത്തറ വടക്കതിൽ കോയാക്കുട്ടി മുസ്​ലിയാർ (85) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്​ കുറച്ചുനാളായി ചികിത്സയിലായിരുന്നു.

പുതിയകാവ്​ മാർക്കറ്റ്​ ജങ്​ഷനിലെ മസ്​ജിദിലും കരുനാഗപ്പള്ളി ടൗൺ മസ്​ജിദിലും ഇമാമായും ചിറ്റുമൂല മുസ്​ലിം ജമാഅത്ത്​ മദ്​റസയിൽ അധ്യാപകനായും ദീർഘകാലം സേവനം അനുഷ്​ടിച്ചിട്ടുണ്ട്​. ദക്ഷിണകേരള ജംഇയത്തുൽ ഉലമ സ്ഥാപകരിൽ പ്രധാനിയായ പി.കെ. യൂനുസ്​ മൗലവിയുടെ വത്സല ശിഷ്യനാണ്​.

മുസ്​ലിം ലീഗ്​ നേതായിരുന്ന പരതേനായ ഹാജി എച്ച്​.എം. മുഹമ്മദ്​ ഹനീഫ ലബ്ബയുടെ മകൾ റാഹിലയാണ്​ ഭാര്യ. മക്കൾ: ബുഷറ, റാഷിദ്​, റസാന, റഫീന. മരുമക്കൾ: ഷാജഹാൻ, ഹലീൽ (യു.എ.ഇ), അൻവർ (ആഫ്രിക്ക), സലീന റാഷിദ്​. ഖബറടക്കം ചിറ്റുമൂല മുസ്​ലിം പള്ളി ഖബർസ്ഥാനിൽ.


Tags:    
News Summary - obituary Chitumoola Koyakutty Musliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.