Posted On
date_range Updated On
date_range എം.കെ. ഗ്രൂപ് ചെയർമാൻ എം.കെ. അബ്ദുല്ല ഹാജി അന്തരിച്ചു
തൃപ്രയാർ: പ്രമുഖ വ്യവസായിയും എം.കെ. ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ നാട്ടിക മുസ്ലിയാംവീട്ടിൽ എം.കെ. അബ്ദുല്ല ഹാജി (84) അന്തരിച്ചു. ഖബറടക്കം ശനിയാഴ്ച 11.30ന് നാട്ടിക ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഖദീജകുട്ടി. മക്കൾ: സൗദ, എം.എ. ആസിഫ്, നസീമ, ഡോ. മുംതാസ്, എം.എ. ഷാനവാസ്. മരുമക്കൾ: പി.എ. അബ്ദുൽ ഗഫൂർ, പി.എം. ഗഫൂർ, ഡോ. റിയാസ് ജമാലുദീൻ, സമീറ ആസിഫ്, സീനത്ത് ഷാനവാസ്. സഹോദരങ്ങൾ: മുഹമ്മദ്, ഡോ. ഹംസ, പരേതരായ അബ്ദുൽ ഖാദർ, അബു, അബ്ദുഹ്മാൻ, ഡോ. ഇബ്രാഹീം. പ്രമുഖ വ്യവസായി എം.എ. യൂസഫലി ജ്യേഷ്ഠസഹോദര പുത്രനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.