Posted On
date_range Updated On
date_range ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഓയൂർ: പൂയപ്പള്ളി പടിഞ്ഞാറ് ഗൃഹനാഥനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവിള വീട്ടിൽ പരേതരായ ജോർജിൻ്റെയും തങ്കമ്മയുടെയും മകൻ ജോൺസൺ (53) ആണ് മരിച്ചത്.
കരുനാഗപ്പള്ളി എസ്.ബി.എം ഹോസ്പിറ്റലിലെ നഴ്സായ ഭാര്യ വിമലയെ ഡ്യൂട്ടിക്ക് കൊണ്ടുവിട്ട ശേഷംകഴിഞ്ഞദിവസം രാത്രിയിൽ ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
രാവിലെ ജോൺസനെ വീട്ടിന് പുറത്ത് കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.