Posted On
date_range Updated On
date_range ഭാഗ്യക്കുറി ഏജന്‍റ് തൂങ്ങി മരിച്ച നിലയിൽ
അഞ്ചൽ: ഭാഗ്യക്കുറി ഏജന്‍റിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാളകം കോവിൽമുക്ക് എം.എസ് നിവാസിൽ മോഹനൻ (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ വീടിനടുത്ത് ആൾപ്പാർപ്പില്ലാത്ത വീടിന്‍റെ മുൻവത്താണ് മൃതദേഹം കാണപ്പെട്ടത്.
അഞ്ചൽ പൊലീസ് മേൽനടപടിയെടുത്ത ശേഷം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഭാര്യ: ശകുന്തള. മക്കൾ: ശ്യാം, ശാമിലി. മരുമകൻ: മുകേഷ് കുമാർ. സംസ്കാരം ഇന്ന് (വെള്ളി) ഉച്ചയോടെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.