Posted On
date_range Updated On
date_range മിന്നലേറ്റ് ഇതര സംസ്ഥാനത്തൊഴിലാളി മരിച്ചു
അഞ്ചൽ: മിന്നലേറ്റ് ഇതര സംസ്ഥാനത്തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി മിമാൻ മുൻസർ (19) ആണ് മരിച്ചത്. വെഞ്ചേമ്പിന് സമീപം ചേറ്റുകുഴിയിൽ കഴിഞ്ഞ ദിവസം രണ്ട് മണിയോടെയാണ് സംഭവം.
മൂവാറ്റുപുഴ സ്വദേശി പാട്ടത്തിനെടുത്ത സ്ഥലത്ത് നടത്തുന്ന കൈതകൃഷി ജോലിക്കെത്തിയതാണ് മീമാൻ മുൻസർ അടങ്ങിയ പത്തംഗ സംഘം. ഉച്ചഭക്ഷണത്തിന് ശേഷം താമസസ്ഥലത്തു നിന്നും കൃഷിയിടത്തിലേക്ക് നടന്നു പോകവെ മിന്നലേൽക്കുകയായിരുന്നത്രെ.
ഉടൻ സമീപത്തെ പള്ളി വികാരിയും സഹപ്രവർത്തകരും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. അഞ്ചൽ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരി പള്ളി മെഡിക്കൽ കോളേജിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.