രാധാമണി അമ്മ
Posted On
date_range Updated On
date_range വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ
അഞ്ചൽ: വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോരനാട് അമ്പാലക്കോണം സുഷമ മന്ദിരത്തിൽ രാധാമണി അമ്മ (65)യാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് സംഭവം. വീട്ടുമുറ്റം അടിച്ചുവാരിക്കൊണ്ടിരിക്കേ ക്ഷീണം തോന്നിയതിനാൽ മുറ്റത്തെ കിണറ്റുകല്ലിൽ ഇരുന്നതായും തുടർന്ന് കിണറ്റിലേക്ക് വീഴുകയുമായിരുന്നുവെന്നും പറയപ്പെടുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും രാധാമണിയമ്മയെ കിണറ്റിൽ നിന്നും കയറ്റിയെങ്കിലും മരിച്ചു. അഞ്ചൽ പൊലീസ് എത്തി നിയമ നടപടി സ്വീകരിച്ചു. പുനലൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭർത്താവ്: പരേതനായ കുഞ്ഞുരാമൻ നായർ. മകൾ: സുഷമ. മരുമകൻ : ഉണ്ണികൃഷ്ണപിള്ള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.