Posted On
date_range Updated On
date_range നായ കുറുകെ ചാടി; നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു
ശാസ്താംകോട്ട: നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പള്ളിശ്ശേരിക്കൽ തെറ്റിക്കുഴി കിഴക്കതിൽ അബ്ദുൽ സമദ് (45) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് പള്ളിശ്ശേരിക്കൽ കൊപ്പാറ മുക്കിലാണ് അപകടം നടന്നത്.
സമീപത്ത് തന്നെയുടെ സഹോദര വീട്ടിലെത്തി ഉമ്മ സുബൈദയെ കണ്ട ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രി എത്തിച്ചങ്കിലും മരിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത്തിൽ ഖബറടക്കം. പ്രവാസിയായ അബ്ദുൽ സമദ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഭാര്യ: നജീബ (സുനി). മക്കൾ: ആഷിഖ്, അൽഫിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.