Posted On
date_range Updated On
date_range തലശ്ശേരിയിൽ യുവാവ് ബസിൽ മരിച്ച നിലയിൽ
തലശ്ശേരി: കണ്ണൂർ തലശ്ശേരിയില്‍ യുവാവിനെ ബസിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പുതിയ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിലാണ് 35 വയസ് തോന്നിക്കുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബസുകള്‍ കഴുകുന്ന ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശിയാണ് മരിച്ചത്.
രാവിലെ ആദ്യ ട്രിപ് ആരംഭിക്കാന്‍ ഡ്രൈവറും കണ്ടെക്ടറും എത്തിയപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.