രണ്ടാഴ്​ചക്കുശേഷം വിവാഹിതനാവാനിരുന്ന യുവാവ് പെയിൻറിങ്​ ജോലിക്കിടെ തെന്നിവീണ്​ മരിച്ചു

മടക്കര: പെയിൻറിങ് ജോലി ചെയ്യുന്നതിനിടയിൽ തെന്നി വീണ് പരിക്കേറ്റ മടക്കര സ്വദേശി സി. ഷബിൻ (30) മരിച്ചു. ഷബിനൊപ്പം തെന്നി വീണ മറ്റൊരു പെയിൻറിങ് തൊഴിലാളി വിനീഷിനെ (40) പരിക്കുകളോടെ ചെറുകുന്ന് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്​ച രാവിലെ ഇരിണാവ് മടക്കര ജുമുഅത്ത് പള്ളിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഇരുനില വീടി‍െൻറ പെയിൻറിങ് ജോലി ചെയ്യുന്നതിനിടെയാണ് അപകടം.

പരിക്കേറ്റ ഷബിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടാഴ്​ചക്കുശേഷം ഷബി​െൻറ വിവാഹം നടക്കാനിരിക്കെയാണ് ദാരുണാന്ത്യമുണ്ടായത്. മികച്ച ഫുട്ബാൾ കളിക്കാരൻ കൂടിയായ ഷബിൻ മടക്കര സ്പോർട്​സ് ക്ലബി‍െൻറ ഗോളിയായിരുന്നു.

മടക്കര ശാദുലി പള്ളിക്ക് സമീപത്തെ അബ്​ദുൽ സലാമി‍െൻറയും സി. ജമീലയുടെയും മകനാണ് ഷബിൻ. സഹോദരങ്ങൾ: സജില, ഷഹനാസ്, ഷാനിബ.

Tags:    
News Summary - youth died during painting job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.