തുളസി
Posted On
date_range Updated On
date_range പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കണ്ണപുരം: തീ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണപുരം ചൈനാക്ലേ റോഡിൽ മൊട്ടമ്മലില്‍ താമസിക്കുന്ന കിഴക്കേ വീട്ടിൽ തുളസി (32) ആണ് മരിച്ചത്. ശിവദാസൻ -വാസന്തി ദമ്പതികളുടെ മകളാണ്. അവിവാഹിതയാണ്. സഹോദരൻ: ഗോകുൽദാസ്.
ഇക്കഴിഞ്ഞ മൂന്നിന് രാവിലെയാണ് സംഭവം. ഗുരുതരമായി തീ പൊള്ളലേറ്റ യുവതിയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെ ചൊവ്വാഴ്ച പുലർച്ചെ മരണപ്പെട്ടു. കണ്ണപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.