ശ്രീധരൻ, ശ്രീധരൻ,
Posted On
date_range Updated On
date_range വയോധികൻ മരിച്ചതറിഞ്ഞ് ഭാര്യാ സഹോദരി കുഴഞ്ഞുവീണു മരിച്ചു
പയ്യന്നൂർ: വയോധികൻ മരിച്ച വിവരമറിഞ്ഞ ഭാര്യാ സഹോദരി കുഴഞ്ഞു വീണു മരിച്ചു. കണ്ടോത്ത് സ്വരാജ് വർക്ക് ഷോപ്പിന് സമീപത്തെ കണ്ണാട ശ്രീധരൻ (86) ആണ് ആദ്യം മരിച്ചത്. ഇതറിഞ്ഞയുടൻ ഭാര്യാ സഹോദരി കീനേരി നാരായണി (77) കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
കീനേരി ജാനകിയാണ് ശ്രീധരന്റെ ഭാര്യ. മക്കൾ: സുലേഖ, സുരേശൻ, രഘു (കായികാധ്യാപകൻ തായിനേരി ഹൈസ്കൂൾ), മീന. മരുമക്കൾ: ലക്ഷ്മണൻ (നരിയഞ്ചേരി), ഗോവിന്ദൻ (കൊടക്കാട്), അംബിക (കാനായി), അഞ്ജലി (അദ്ധ്യാപിക, കോഴിച്ചാൽ ഹൈസ്കൂൾ).
സഹോദരങ്ങൾ: കണ്ണാട രാഘവൻ, പരേതരായ കുഞ്ഞിരാമൻ, നാരായണി, നാരായണൻ.
നാരായണിയുടെ മറ്റ് സഹോദരങ്ങൾ: ലക്ഷ്മി, അമ്പു, പരേതരായ കുഞ്ഞിരാമൻ, കണ്ടക്കോരൻ, മാധവി. രണ്ടുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.