Posted On
date_range Updated On
date_range വി.പി. അബ്ദുൽസലാം നിര്യാതനായി
കണ്ണൂർ: മട്ടന്നൂർ കീച്ചേരിയിലെ അബ്ദുല്ല മുസ്ലിയാരുടെ മകൻ മാണിയൂർ തരിയേരിയിലെ വി.പി. അബ്ദുൽസലാം (50) നിര്യാതനായി. ബംഗളൂരുവിൽനിന്ന് കോവിഡ് ബാധിതനായി നാട്ടിലെത്തി ചികിത്സയിൽ കഴിയവെ ന്യൂമോണിയ ബാധിക്കുകയായിരുന്നു. പിന്നീട് കോവിഡ് മുക്തനായെങ്കിലും ന്യൂമോണിയയെ തുടർന്ന് ഗുരുതരാവസ്ഥയിലായി ശനിയാഴ്ച വൈകീട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
മാതാവ്: സാറോമ്മ. ഭാര്യ: ഷാഹിന. മക്കൾ: വി.പി. ആബിദ, മിദ്ലാജ്, സഈദ, ശാമില. മരുമക്കൾ: സിദ്ദീഖ് കൊതേരി, അബ്ദുസ്സമദ്, റമീസ്.
സഹോദരങ്ങൾ: വി.പി. മുഹമ്മദ് അലി, അബ്ദുന്നാസർ ഫൈസി (ഖത്വീബ്, കോട്ടയംപൊയിൽ ജുമാമസ്ജിദ്), മുഹമ്മദ് റഫീഖ് ഫൈസി (പ്രസിഡന്‍റ്, മട്ടന്നൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ), ആയിഷ, റഹ്മത്ത്, അബ്ദുൽ സത്താർ, മുഹമ്മദ് സാലിഹ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.