Posted On
date_range Updated On
date_range യുവതി കുളത്തിൽ ചാടി മരിച്ചു
വളപട്ടണം: ടോൾബൂത്തിന് സമീപം യുവതി കുളത്തിൽ ചാടി മരിച്ചു. തമിഴ്നാട് സ്വദേശിയായ പൊന്നിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ആറോടെ ലക്ഷംവീട് കോളനിക്ക് സമീപത്തെ കോട്ടച്ചിറ കുളത്തിലാണ് ചാടിയത്. യുവതി കുളത്തിനടുത്തേക്ക് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കണ്ണൂർ അഗ്നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്ത്.
അസി. സ്റ്റേഷൻ ഓഫിസർ കെ. പുരുഷോത്തമൻ, സീനിയർ ഫയർ ആൻറ് റസ്ക്യു ഓഫിസർ കെ. കുഞ്ഞിക്കണ്ണൻ, വിനേഷ്, ധനേഷ്, അബ്ദുൽജബ്ബാർ, കെ. ബിജു, റിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.
തമിഴ്നാട് നാമക്കൽ സ്വദേശികളായ പരേതനായ ശങ്കറിെൻറയും മീനാക്ഷിയുടെയും മകളാണ് പൊന്നിയമ്മ. ഇവർ ആറു വർഷത്തോളമായി കീരിയാട് വാടകമുറിയിൽ താമസിച്ച് കൂലിപ്പണി ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.