തീർഥ സുമേഷ്
Posted On
date_range Updated On
date_range ശസ്ത്രക്രിയ കഴിഞ്ഞു: കരൾ സ്വീകരിക്കാതെ തീർഥ മോൾ മടങ്ങി
പാപ്പിനിശ്ശേരി: കരളിന് ഗുരുതര രോഗം ബാധിച്ച് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരുന്ന അലവിൽ നിച്ചുവയൽ സ്വദേശി തറച്ചാണ്ടി ഹൗസിൽ തീർഥ സുമേഷ് (19) നിര്യാതയായി.
ഈ മാസം എട്ടിന് തീർഥയെ കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഒരാഴ്ചക്ക് ശേഷം പെെട്ടന്ന് ശാരീരികസ്ഥിതി മാറുകയും മരണം സംഭവിക്കുകയുമായിരുന്നു. കണ്ണൂർ ചിന്മയ മിഷൻ കോളജ് ബി.കോം വിദ്യാർഥനിയാണ്. പിതാവ്: തറച്ചാണ്ടി സുമേഷ്. മാതാവ്: രമ്യ. സഹോദരൻ: റിതിൻ.
കണ്ണൂർ എം.പി കെ. സുധാകരെൻറയും അഴീക്കോട് എം.എൽ.എ കെ.വി. സുമേഷിന്റെയും നേതൃത്വത്തിൽ രൂപവത്കരിച്ച ചികിത്സ സഹായ കമ്മിറ്റിയാണ് ചികിത്സക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകിയത്. സംസ്കാരം ബുധനാഴ്ച രാവിലെ 11നു പയ്യാമ്പലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.