Posted On
date_range Updated On
date_range കണ്ണൂർ യൂനിവേഴ്സിറ്റിയിൽ വിദ്യാർഥി മരിച്ചനിലയിൽ
കണ്ണൂർ: കണ്ണൂർ യൂനിവേഴ്സിറ്റി മാങ്ങാട് ക്യാമ്പസിൽ വിദ്യാർഥി തൂങ്ങി മരിച്ചനിലയിൽ. വയനാട് സ്വദേശി ആനന്ദ് കെ. ദാസാണ് (23) മരിച്ചത്. രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.
ക്യാമ്പസിനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പടിഞ്ഞാറത്തറ സ്വദേശിയായ ആനന്ദ് എം.എസ്.സി വിദ്യാർഥിയായിരുന്നു.
കാവുമന്ദം കുനിയിൽ കാളിദാസന്റെയും വസന്തയുടെയും മകനാണ്. സഹോദരങ്ങൾ: ശരത്, അശ്വന്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.