മഹേഷ്
Posted On
date_range Updated On
date_range പരേഡിനിടെ സൈനികൻ കുഴഞ്ഞു വീണു മരിച്ചു
ചക്കരക്കല്ല്: പരേഡിനിടയിൽ സൈനികൻ കുഴഞ്ഞു വീണു മരിച്ചു. തലമുണ്ട ഏകാഞ്ജനയിലെ ഇ. മഹേഷ് (41) ആണ് മരിച്ചത്. പുണെയിൽ വെച്ച് ബുധനാഴ്ച രാവിലെ പരേഡിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരസേനയിലെ മെക്കാനിക്കൽ വിങ്ങിലെ ഉദ്യോഗസ്ഥനാണ്. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് തലമുണ്ടയിലെ വീട്ടിലെത്തിക്കും. തുടർന്ന് പയ്യാമ്പലത്ത് സംസ്കരിക്കും. പരേതനായ എലിയൻ അച്യുതെൻറയും രാധയുടെയും മകനാണ്.
ഭാര്യ: ദിവ്യ (കാഞ്ഞിരോട് തെരു). മക്കൾ: അനുസ്മൃത്, അപൂർവ് (കേന്ദ്രീയ വിദ്യാലയം കണ്ണൂർ). സഹോദരങ്ങൾ: മധു, മനോജ് (ചാല), ഉഷ (ചാവശ്ശേരി), ഉമ (കൂത്തുപറമ്പ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.