Posted On
date_range Updated On
date_range പഞ്ചായത്ത് ജീവനക്കാരൻ ഓട്ടോ ഇടിച്ച് മരിച്ചു
ഇരിക്കൂർ: പയ്യാവൂർ പഞ്ചായത്ത് ഓഫിസിലെ യു.ഡി ക്ലർക്കും കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ തളിപ്പറമ്പ് താലൂക്ക് പ്രസിഡന്‍റുമായിരുന്ന പി. വിനയൻ (37) ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. ഇരിക്കൂർ കുളിഞ്ഞ പുതിയാറമ്പത്ത് വീട്ടിൽ കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്‍റ് കെ. ബാലന്‍റെയും കല്ല്യാണിയുടെയും മകനാണ്.
ബുധനാഴ്ച ഉദയഗിരി പഞ്ചായത്തിലേക്ക് പോകുമ്പോൾ കാർത്തികപുരത്ത് വെച്ച് കാറിൽ നിന്ന് ഇറങ്ങവേ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. സഹോദരങ്ങൾ: രാമകൃഷ്ണൻ, ശിവദാസൻ (കെ.എസ്.ആർ.ടി.സി), ജയരാജൻ (ഓട്ടോ), സതീശൻ (പ്രിൻസിപ്പൽ, കക്കാട് ജി.എച്ച്.എസ്.എസ്), ചന്ദ്രൻ (വിമുക്ത ഭടൻ), ഹേമ , ബിന്ദു (മലപ്പട്ടം ജി.എച്ച്.എസ്.എസ് അധ്യാപിക), ധന്യ, പ്രവീൺ (മിലിട്ടറി).
ഭൗതികശരീരം വ്യാഴാഴ്ച രാവിലെ പയ്യാവൂർ പഞ്ചായത്ത് ഓഫിസിൽ പൊതുദർശനത്തിനു ശേഷം കുളിഞ്ഞ ശ്മശാനത്തിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.