Posted On
date_range Updated On
date_range ആദ്യകാല പ്രവാസി പി.പി. അബൂബക്കർ നിര്യാതനായി
ഇരിട്ടി: കോൺഗ്രസ് ആറളം മണ്ഡലം വൈസ് പ്രസിഡന്‍റും ആദ്യകാല പ്രവാസിയുമായിരുന്ന ആറളം പുതിയ പുരയിൽ പി.പി. അബൂബക്കർ (58) നിര്യാതനായി.
റിയാദിലെ ബത്ഹയിൽ വ്യാപാരിയായിരുന്നു. റിയാദിലെ സാമൂഹിക, സാംസ്‌കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന ഇദ്ദേഹം 37 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ഒരു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ആറളത്തെ രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിറ സാനിദ്ധ്യവുമായിരുന്നു അസുഖബാധിതനായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഭാര്യ: ഹലീമ, മക്കൾ: അജ്മൽ, അസ്ഹർ, അഹ്‌ല, അഫ്ര. മരുമകൾ: ഹിബ. സഹോദരങ്ങൾ: ഹംസ്, നബീസ, ആസിയ, മൂസ, അസ്മ, മൊയ്തീൻ, ആയിഷ, മുഹമ്മദ്, ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.