Posted On
date_range Updated On
date_range സൈക്കിള്‍ യാത്രക്കാരിയായ മലയാളി വിദ്യാര്‍ഥിനി ബംഗളൂരുവിൽ വാനിടിച്ച് മരിച്ചു
ബംഗളൂരു: സൈക്കിളിൽ പ്രഭാത സവാരിക്കിറങ്ങിയ മലയാളി വിദ്യാര്‍ഥിനി വാനിടിച്ച് മരിച്ചു. കണ്ണൂര്‍ പൊതുവാച്ചേരി പുതിയപറമ്പത്ത് കെ.ടി.എ. മജീദ് - സമീറ ദമ്പതികളുടെ മകളും ബംഗളൂരു പ്രസിഡന്‍സി കോളജിലെ ഒന്നാം വര്‍ഷ പി.യു. സി. വിദ്യാര്‍ഥിനിയുമായ റിഫ (16) ആണ് മരിച്ചത്.
ഹെബ്ബാളിലെ ഹൊയ്സാല അപാർട്ട്മെൻറിലായിരുന്നു താമസം. ബംഗളൂരുവിൽ ബിസിനസ് നടത്തുകയാണ് പിതാവ് മജീദ്.
ഞായറാഴ്ച രാവിലെ ഏഴോടെ ഹെബ്ബാള്‍ മെയിൻ റോഡിന് സമീപത്താണ് അപകടം. അമിതവേഗതയില്‍ പിന്നിൽ നിന്നെത്തിയ വാന്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ റിഫയെ ട്രാഫിക് പൊലീസും സമീപവാസികളും ചേര്‍ന്ന് ഹെബ്ബാളിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കെ.എം.സി.സി. പ്രവര്‍ത്തരുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിച്ചു. സഹോരങ്ങള്‍: റിംഷ, മുബഷിറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.