Posted On
date_range Updated On
date_range ബംഗളൂരുവിൽ കെട്ടിടത്തില്‍നിന്ന് വീണ് മലയാളി മരിച്ചു
ബംഗളൂരു: കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് ബംഗളൂരുവിൽ മലയാളി യുവാവ് മരിച്ചു. ബംഗളൂരുവിൽ നെലഗദരനഹള്ളിയിൽ താമസിക്കുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം കൂട്ടുമുഖം പുല്ലാംപ്ലാവില്‍ ഷെറിൻ ഫിലിപ്പ് (37) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ ഫ്രേസര്‍ടൗണിലെ ഹോളി ഗോസ്റ്റ് പാരിഷ് ഹാളിനോടു ചേര്‍ന്നുള്ള കെട്ടിടത്തിനു മുകളില്‍ നിന്ന് ഷീറ്റ് തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഷെറിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിടനിര്‍മാണ കമ്പനി നടത്തുകയായിരുന്ന ഷെറിൻ ഫിലിപ്പ്, കെട്ടിടത്തിെൻറ മേൽക്കൂരയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് സ്ഥലത്തെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: നിവ്യ. മക്കള്‍: ഒലിവിയ, ഏയ്ഞ്ചല്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.