Posted On
date_range Updated On
date_range വീടിന്‍റെ മച്ച് തകർന്നുവീണ് വീട്ടമ്മ മരിച്ചു
കണ്ണൂർ: വീടിന്‍റെ മച്ച് തകർന്ന് വീണ് വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട് സ്വദേശി വസന്തയാണ് (60) മരിച്ചത്. ഇവർക്കൊപ്പം മുറിയിൽ കിടന്നുറങ്ങിയ മകൻ ഷിബുവിനെ പരിക്കുകളോടെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലച്ചെ ഒന്നരയോടെയായിരുന്നു അപകടം.
ഓട് മേഞ്ഞ വീടിന്‍റെ ഒരുമുറിയിലെ മരത്തടികൊണ്ടുള്ള മച്ച് തകർന്ന് വീഴുകയായിരുന്നു. അടുത്ത മുറിയിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടില്ല. മരത്തടികൾക്കിടയിൽ പെട്ട വസന്തയുടെ മൃതദേഹം പൊലീസും അഗ്നിശമന സേനയും ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പൊടിക്കുണ്ട് മിൽമക്ക് സമീപം കൊയ്ലി പവിത്രന്‍റെ ഭാര്യയാണ് വസന്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.