Posted On
date_range Updated On
date_range ദേശാഭിമാനി സീനിയർ സബ് എഡിറ്റർ എം. രാജീവൻ അന്തരിച്ചു
കണ്ണൂർ: ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ എം. രാജീവൻ (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്‌ച രാവിലെ പത്തോടെയാണ് അന്ത്യം.
ദേശാഭിമാനിയുടെ തളിപ്പറമ്പ്, ആലക്കോട് ലേഖകനായാണ് പത്രപ്രവർത്തനം തുടങ്ങിയത്. കൊച്ചി, കോഴിക്കോട്, കണ്ണൂർ യൂനിറ്റുകളിൽ പ്രവർത്തിച്ചു. തളിപ്പറമ്പ് മാന്തംകുണ്ടിലാണ് താമസം.
തളിപ്പറമ്പ് കോ ഓപ്പറേറ്റീവ് എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി പി.എൻ. സുലേഖയാണ് ഭാര്യ. മക്കൾ: എം.ആർ. ശ്രീരാജ്, എം.ആർ. ശ്യാംരാജ്. സംസ്കാരം വൈകീട്ട് നാലിന് തളിപ്പറമ്പ് മുയ്യത്തെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.