Posted On
date_range Updated On
date_range ഇരിട്ടിയിൽ മലഞ്ചരക്ക് വ്യാപാരി കോവിഡ് ബാധിച്ച് മരിച്ചു
ഇരിട്ടി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലഞ്ചരക്ക് വ്യാപാരി മരിച്ചു. മേലേ സ്റ്റാൻ്റിലെ സഫ മലഞ്ചരക്ക് വ്യാപാരി കീഴൂർ സഫൽ മൻസിലിൽ ഷഫീർ (40) ആണ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.
കഴിഞ്ഞ 30 ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉമ്മർ-കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: സഫ ഫാത്തിമ, ഷിഫ, ഷീസ. ഖബറടക്കം ഇന്ന് രാത്രി കീഴൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.