Posted On
date_range Updated On
date_range നീന്തുന്നതിനിടെ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചെറുപുഴ (കണ്ണൂർ): പുതിയ പാലത്തിന് സമീപം കാര്യങ്കോട് പുഴയില്‍ നീന്തുന്നതിനിടെ കാണാതായ പെരിങ്ങോം കൊരങ്ങാട് സ്വദേശി പി.എസ്. പ്രദീപന്‍ (40) ന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഏഴുമണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് സുഹൃത്തിനൊപ്പം എത്തിയ പ്രദീപനെ പുഴയില്‍ നീന്തുന്നതിനിടെ കാണാതായത്.
പ്രദീപനെ കാണാതായ അതേ സ്ഥലത്താണ് മൃതദേഹം പൊങ്ങിയത്. പെരിങ്ങോം ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം കരക്കെടുത്തു. ചെറുപുഴ പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തുടര്‍ നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.