അഭിനവ്
Posted On
date_range Updated On
date_range പുഴയിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു
പേരാവൂർ (കണ്ണൂർ): പൂളക്കുറ്റിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു. കരിക്കോട്ടക്കരിയിലെ പല്ലാട്ടുകുഴിയിൽ ജോസ്-നവിത ദമ്പതികളുടെ മകൻ അഭിനവിനെ (15) ആണ് ഞായറാഴ്ച വൈകീട്ടോടെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പിതാവിന്‍റെ സഹോദരിയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു അഭിനവ്. കരിക്കോട്ടക്കരി സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
സഹോദരങ്ങൾ: അഭിഷേക്, അഭിനന്ദ് (ഇരുവരും വിദ്യാർഥികൾ). മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൾ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം തിങ്കളാഴ്ച ഉച്ചയോടെ കൊട്ടുകപ്പാറ ലൂർദ് മാത പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.