Posted On
date_range Updated On
date_range കൂട്ടുകാരുമൊത്ത് കുളിക്കവേ കടൽചുഴിയിൽ പെട്ട് വിദ്യാർഥി മുങ്ങി മരിച്ചു
അഴീക്കോട്: വിദ്യാർഥി കടലിൽ കുളിക്കവെ മുങ്ങി മരിച്ചു. അഴിക്കോട് നിർക്കടവ് പട്ടർക്കണ്ടി അരയൻ ഹൗസിൽ സുര്യസാഗർ (13) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. നീർക്കടവ് കടപ്പുറത്ത് കുട്ടുകാരുമൊത്ത് കടലിൽ കുളിക്കവെ ശക്തമായ കടൽ ചുഴിയിലകപ്പെടുകയായിരുന്നു.
അര മണിക്കുറോളം നടത്തിയ തിരച്ചലിനൊടുവിൽ കിട്ടിയ കുട്ടിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോട്ടട ഹൈസ്കൂൾ എസ്.എൻ ട്രസ്റ്റ് എട്ടാ തരം വിദ്യാർഥിയാണ്. പി.എ. സജിത്ത്, റാണി ദമ്പതികളുടെ മകനാണ്. സഹോദരി: ശ്രിലക്ഷമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.