ഫാദർ ജെയിംസ് വടക്കേൽ നിര്യാതനായി

കോതമംഗലം: കോതമംഗലം രൂപത വൈദികൻ ഫാ. ജെയിംസ് വടക്കേൽ (78) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് കരിമണ്ണൂർ സെന്‍റ്. മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ.

കരിമണ്ണൂർ  ഇടവകാംഗമായ ഫാ. വടക്കേൽ 1944 സെപ്റ്റംബർ 12നാണ് ജനിച്ചത്. വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നിന്നും  വൈദിക പരിശീലനം പൂർത്തിയാക്കി. തൊടുപുഴയ്ക്കടുത്ത്  വാഴക്കാലായിൽ  ''സുവിശേഷശ്രമം'' എന്ന പേരിൽ കാരുണ്യഭവനം സ്ഥാപിച്ചു. 1970 ൽ പാറത്തോട് പള്ളിയിൽ അസി. വികാരിയായി വൈദിക ശുശ്രൂഷ  ആരംഭിച്ച ഫാ. ജെയിംസ് വടക്കേൽ തുടർന്ന് രാജാക്കാട്( അസി. വികാരി) സ്ലീവാമല, മങ്കുവ രാജപുരം, ആലക്കോട്, പൊന്നന്താനം, ചിറ്റൂർ, പുന്നമറ്റം, തലയനാട്, നേര്യമംഗലം, വാഴക്കാല, കോട്ടപ്പടി, തോട്ടക്കര, ഞായപ്പള്ളി, മേക്കടമ്പ്, മാതിരപ്പിള്ളി, വെട്ടിമറ്റം, തെന്നത്തൂർ എന്നീ പള്ളികളിൽ വികാരിയായിരുന്നു. 2020 ൽ വിരമിച്ചു. 

Tags:    
News Summary - Obit Ft James Vadakkel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.