തിരുവനന്തപുരം: വർക്കലയിൽ കിടപ്പിലായിരുന്ന യുവാവിനെ സഹോദരൻ കുത്തിക്കൊന്നു. മേൽവെട്ടൂർ സ്വദേശി സന്ദീപ് (47) ആണ് മരിച്ചത്.
വെറ്റിനറി ഡോക്ടറായ സഹോദരൻ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്.
മദ്യലഹരിയിലാണ് സന്തോഷ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സന്ദീപിനെ ഉടൻ വർക്കല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അപസ്മാരം വന്ന് ഒരു വർഷത്തോളമായി കിടപ്പിലായിരുന്നു സന്ദീപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.