representational image

ബില്ലടച്ചില്ല; വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാരനെ അടിച്ചുകൊന്നു

മുംബൈ: ബിൽ അടക്കാത്തതി​െന തുടർന്ന്​​ വൈദ്യുതിബന്ധം വിച്ഛേദിക്കാൻ എത്തിയ ജീവനക്കാരനെ ആൾക്കൂട്ടം അടിച്ചുകൊന്നു. ഭിവണ്ടി പവർലൂം ടൗണിലാണ് സംഭവം. സ്വകാര്യ വൈദ്യുതി വിതരണ കമ്പനിയുടെ സെക്യൂരിറ്റി ഗാർഡായ തുക്കാറം പവാറിനെയാണ്​ ഒരു കൂട്ടം ഗ്രാമവാസികൾ മർദിച്ചുകൊന്നത്​. സംഭവത്തിൽ നിസാംപുര പൊലീസ് കേ​െസടുത്തു.

ഭിവണ്ടിയിലെ കനേരി ഗ്രാമത്തിലെ കട്ടായിയിലാണ്​ നാടിനെ നടുക്കിയ സംഭവം. ബില്ലടക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ ശനിയാഴ്ചയാണ്​ കമ്പനി ജീവനക്കാരോടൊപ്പം സെക്യൂരിറ്റി ഗാർഡ് തുക്കാറം പവാറും പോയത്​. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനിടെ 10-15 ഗ്രാമവാസികൾ സംഘടിച്ചെത്തി ഇവർക്കുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ പവാറിന് ഗുരുതര പരിക്കേറ്റു. ഉടൻ ഭീവണ്ടി ഐ.ജി.എം ആശുപത്രിയിൽ പ്രവേശിപ്പി​​െച്ചങ്കിലും രക്ഷിക്കാനായില്ല. കേസിൽ തുടർനടപടികൾ സ്വീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് നിസാംപുര പൊലീസ് പറഞ്ഞു.

അതേസമയം, കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്​ പിതാവിന്‍റെ മരണത്തിന്​ ഇടയാക്കിയതെന്ന്​ തുക്കാറാമിന്‍റെ മകൻ ആരോപിച്ചു. എന്നാൽ, പണമടക്കാത്തവർക്കെതിരെ സ്വീകരിക്കുന്ന സാധാരണ നടപടിയാണ്​ കനേരിയിലും കൈക്കൊണ്ടതെന്നും അതിനാൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും വൈദ്യുതി കമ്പനിയുടെ പബ്ലിക് റിലേഷൻസ് ഓഫിസർ ചേതൻ ബിജ്‌ലാനി പറഞ്ഞു. അതേസമയം, സ്​പെഷ്യൽ ഡ്രൈവുകൾ നടത്തു​േമ്പാൾ പോലീസ് സംരക്ഷണം തേടാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - power company staff beaten to death by group of villagers during a drive against electricity bill defaulters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.