പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. ചെമ്പനോട കിഴക്കരകാട്ട് തോമസിെൻറ മകന് ഷിജോ (ഉണ്ണി -35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. വഴിയിലെ കല്ലുകള്‍ നീക്കുന്നതിനിടയില്‍ ബന്ധുവായ കിഴക്കരകാട്ട് ചാക്കോ എത്തി തടയുകയും തുടര്‍ന്നുണ്ടായ കൈയാങ്കളിക്കിടയില്‍ ഷിജോക്ക് കുത്തേൽക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂരാച്ചുണ്ട് പൊലീസ് ഇന്‍സ്പെക്ടര്‍ ദിനേശ് കോറോത്ത് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് ചെമ്പനോട സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.
മാതാവ്: മോളി. ഭാര്യ: ബിബിന (നഴ്സ്, ഇസ്രായേല്‍). മകന്: ഡറൂണ്. സഹോദരന്: ഫാ. ആഗസ്റ്റി (വെറ്റിലപ്പാറ). പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.