മുഹമ്മദ് അലി തഹ്സീൻ
കൊച്ചി: സിംഗപ്പൂർ എയർലൈൻസിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചരലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അഞ്ചുവർഷത്തിനുശേഷം പിടിയിലായി. ഹൈദരാബാദ് ഹസനാബാദ് സന്തോഷ് നഗറിൽ മുഹമ്മദ് അലി തഹ്സീനാണ് (33) പിടിയിലായത്. വെണ്ണല സ്വദേശിനിയുടെ പരാതിയിൽ 2017ൽ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൂട്ടുപ്രതി സുനിലിനെ ഹൈദരാബാദിൽനിന്ന് നേരത്തേ പിടികൂടിയിരുന്നു. ഐ.ടി.ഐ പഠിച്ച യുവതിക്കും ഭർത്താവിനും ഫോണിലൂടെയാണ് സിംഗപ്പൂർ എയർലൈൻസിൽ ജോലി വാഗ്ദാനം നൽകിയത്. വ്യാജ വിമാനടിക്കറ്റും വിസയും വാട്സ്ആപ്പിലൂടെ നൽകി കബളിപ്പിക്കുകയായിരുന്നു. വെരിഫിക്കേഷൻ ഫീസ് ഇനത്തിലാണ് പണം തട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.