മുൻ കേന്ദ്ര മന്ത്രിയുടെ ഭാര്യയെ വീട്ടുജോലിക്കാരനും സംഘവും കൊലപ്പെടുത്തി

ന്യൂഡൽഹി: നരസിംഹ റാവു, വാജ്​പേയി സർക്കാരിനു കീഴിൽ കേന്ദ്രമന്ത്രിയായിരുന്ന പരേതനായ രംഗരാജൻ കുമാരമംഗലത്തിന്‍റെ ഭാര്യ കിറ്റി കുമാരമംഗലത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സുപ്രിംകോടതി മുൻ അഭിഭാഷകയായ കിറ്റി, സൗത്ത് വെസ്റ്റ് ഡൽഹി വസന്ത് വിഹാറിലെ വസതിയിലാണ്​ കൊല്ലപ്പെട്ടത്​.

കവർച്ചാശ്രമത്തിനിടെയാണ്​ ​െകാലപാതകം. സംഭവത്തിൽ, വീട്ടിലെ അലക്കുകാരനായ രാജു(24)വിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. കവർച്ചശ്രമത്തിനിടെ ഇയാളും രണ്ടുസഹായികളും ചേർന്ന്​ കിറ്റിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഇംഗിത് പ്രതാപ് സിങ്​ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മൂവരും കിറ്റിയുടെ വീട്ടിലെത്തിയത്​. വാതിൽ തുറന്നുകൊടുത്ത വീട്ടുജോലിക്കാരിയെ ഇവർ അക്രമിച്ച്​ കീഴ്​പ്പെടുത്തി ഒരു മുറിയിൽ പൂട്ടിയിട്ടു. തുടർന്ന്​ കിറ്റിയെ മർദിച്ച്​ തലയണകൊണ്ട് ശ്വാസംമുട്ടിച്ച്​ കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ ​ബ്രീഫ്​കേസുകൾ തുറന്നിട്ട നിലയിൽ കണ്ടെത്തി.

കവർച്ച മുതൽ പങ്കുവെച്ച കൂട്ടാളികൾ രാജുവിന്‍റെ വിഹിതമായി ഒരു ബാഗ് കൈമാറിയിരുന്നു. എന്നാൽ, അതിൽ വസ്ത്രങ്ങൾ മാത്രമാണ്​ ഉണ്ടായിരുന്നതെന്നും ഇയാളെ കബളിപ്പിച്ച്​ മറ്റുള്ളവർ മുങ്ങിയതാണെന്നാണ്​ കരുതുന്നതെന്നും പൊലീസ്​ പറഞ്ഞു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന്​ പൊലീസ് അറിയിച്ചു.

Tags:    
News Summary - Former union minister Rangarajan Kumaramangalam’s wife Kitty murdered at her home in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.