മദ്യപിച്ച്​ ബഹളം വെച്ചു; പാലക്കാട്ട്​ പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

പാലക്കാട്: മദ്യപിച്ച്​ ബഹളം വെച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ പിതാവിന്‍റെ അടിയേറ്റ്​ മകൻ മരിച്ചു. ചിറ്റിലഞ്ചേരി പാട്ട സ്വദേശി രതീഷാണ്​ (39) മരിച്ചത്. പിതാവ്​ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. രതീഷ് മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് പിതാവ്​ അടിച്ചത്​. മുളവടി കൊണ്ടാണ്​ തലക്കടിച്ചത്​. ഉടൻ തന്നെ ബോധരഹിതനായി വീണു.

തുടർന്ന്​ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രതീഷ്​ മദ്യപിച്ച്​ വീട്ടിൽ വരുന്നതും ബഹളമുണ്ടാക്കുന്നതും​ പതിവായിരുന്നുവത്രെ. 

Tags:    
News Summary - father beaten son to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.