ലഖ്നൗ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന യുവതിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. കുട്ടികളെ ചെരിപ്പുകൊണ്ട് അടിക്കുകയും കുട്ടികൾ കരയുമ്പോൾ നിലത്തിടുകയും ചെയ്യുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്.ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. വിഡിയോയിലെ കുട്ടികളെ ഉപദ്രവിക്കുന്ന യുവതി അവരുടെ അമ്മയാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.
വീടിന് പുറത്ത് കട്ടിലിൽ ഇരിക്കുന്ന കുട്ടികളെ അടിക്കുന്നതും കുട്ടികൾ ഉറക്കെ കരയുന്നതും വിഡിയോയിൽ കാണാം. സമൂഹ മാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതോടെ പൊലീസ് സംഭവത്തിൽ കേസെടുത്തു. വിഡിയോയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും വിഷയത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കുമെന്നും എ.എസ്.പി റിജുൽ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.