മരണപ്പെട്ട രാജേഷ്
കടയ്ക്കൽ: യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊതപാതമെന്ന് സൂചന. ചിതറ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ചിതറ കുറക്കോട് പ്ലാവറയിൽ ഒറ്റക്ക് താമസിച്ചിരുന്ന രാജേഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയോട്ടി പൊട്ടിയ നിലയിലും അടിയേറ്റ പാടുകളും കണ്ടെത്തിയതോടെയാണ് തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലെത്തിയത്.
മരണദിവസം മുറിക്കുള്ളിലും വീട്ടിനുള്ളിലും രക്തക്കറ പൊലീസ് കണ്ടെത്തിയിരുന്നു. ഫോണിൽ കിട്ടാത്തതിനെത്തുടർന്ന് അയൽവാസി വീട്ടിലെത്തിയപ്പോഴാണ് രാജേഷിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്. ചിതറ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ചിതറ പൊലീസും സയന്റിഫിക് ഉദ്യോഗസ്ഥരുമുൾപ്പടെ എത്തി തെളിവ് ശേഖരിച്ചു.
ഏതാനും ദിവസങ്ങളായി രാജേഷിനൊപ്പം ഒരു സ്ത്രീ താമസിച്ചുവന്നിരുന്നു. എന്നാൽ, രണ്ടുദിവസം മുമ്പ് സ്ത്രീയുടെ ബന്ധു മരണപ്പെട്ടെന്ന് പറഞ്ഞ് സ്ത്രീയും രാജേഷും സ്ത്രീയുടെ സ്വദേശമായ പാരിപ്പള്ളിയിലേക്ക് പോയി. എന്നാൽ, രാജേഷിനെ മർദിക്കാനായി സ്ത്രീയുടെ ബന്ധുക്കൾ മെനഞ്ഞ കഥയായിരുന്നു ഇതെന്നാണ് രാജേഷിന്റെ ബന്ധുക്കൽ പറയുന്നത്. അവിടെയെത്തിയ രാജേഷിനെ ക്രൂരമായി മർദിച്ചതായി പറയുന്നു. മർദനത്തിൽ രാജേഷിന്റെ തലയോട്ടി പൊട്ടുകയും ശരീരത്തിൽ മാരകമായ മുറിവേൽക്കുകയും ചെയ്തതായാണ് പൊലീസ് കരുതുന്നത്. പ്രതികളെന്ന് സംശയം ഉള്ളവർ അവർ ഒളിവിലാണ്. കൊലയാളികളെ കണ്ടെത്തണമെന്നാണ് രാജേഷിന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.