പണമില്ലാത്തതിനാൽ പിതാവ് മൊബൈൽ റീചാർജ് ചെയ്ത് നൽകിയില്ല; 14കാരൻ ജീവനൊടുക്കി

ഭോപാൽ: പിതാവ് മൊബൈൽ ഫോൺ റീചാർജ് ചെയ്ത് നൽകാത്തതിൽ മനംനൊന്ത് 14കാരൻ ജീവനൊടുക്കി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ഇന്‍റർനെറ്റ് സേവന കാലാവധി കഴിഞ്ഞിട്ടും റീചാർജ് ചെയ്ത് കൊടുക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ചയാണ് കുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈലിലെ ഇന്‍റർനെറ്റ് സേവനകാലാവധി അവസാനിച്ചെന്നും റീചാർജ് ചെയ്യണമെന്നും കുട്ടി കുറച്ചു ദിവസങ്ങൾക്ക് മുൻപ് പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നതിനാൽ തൊഴിലാളിയായ പിതാവിന് കുട്ടിയുടെ ആവശ്യം നടത്താനായില്ല. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് സിറ്റി പൊലീസ് സുപ്രണ്ട് അലോക് ശർമ പറഞ്ഞു.

കുട്ടി മൊബൈൽ ഗെയിമുകൾക്ക് അടിമപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - 14year old hanged to death for not recharging mobile data pack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.