വാഹനാപകടത്തിൽ യുവാവ് മരിച്ചു

കാളികാവ്: ബൈക്കും ഗുഡ്സ്​ ഓ​ട്ടോ​യും കൂട്ടിയിടിച്ച്​ ഉദരംപൊയിൽ സ്വദേശി മരിച്ചു. കാളികാവ് ഉദരംപൊയിലിലെ പെരുമ്പള്ളി അബ്ദുവിൻ്റെ മകൻ നൗഷാദ് അലി(39)യാണ് മലപ്പുറം - കോട്ടക്കൽ റോഡിൽ വടക്കേമണ്ണയിൽ നടന്ന അപകടത്തിൽ മരിച്ചത്​. ഡ്രൈവറായ നൗഷാദലി ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവേയാണ്​ അപകടം.

ഇയാൾ സഞ്ചരിച്ച ബൈക്ക് ഗുഡ്സിൽ ഇടിച്ച ശേഷം എതിരേ വന്ന കാറിലും കൂട്ടിയിടിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം.

സഫിയയാണ്​ നൗഷാദലിയുടെ മാതാവ്. ഭാര്യ: ഷെമീന. മക്കൾ: ലിന തസ്റിൻ, ലെന നസ്റിൻ. ഖബറടക്കം ഞായറാഴ്ച വൈകീട്ട്​ ഉദരംപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - youth dies in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.