ശിവ

വൈദ്യശാസ്ത്ര വിദ്യാർഥി കെട്ടിടത്തിന്റെ 21-ാം നിലയിൽ നിന്ന് ചാടി മരിച്ച നിലയിൽ

ഗ്രേറ്റർ നോയിഡ: വൈദ്യശാസ്ത്ര വിദ്യാർഥി കെട്ടിടത്തിന്റെ 21-ാം നിലയിൽ നിന്ന് ചാടി മരിച്ച നിലയിൽ. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. മഥുര സ്വദേശി ശിവ (29) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗൗ‍ർ സിറ്റിയിലുള്ള സഹോദരിയുടെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു ശിവ. മാതാപിതാക്കൾ തൊട്ടടുത്ത മുറിയിലിരിക്കുകയായിരുന്നു. ഈ സമയം ശിവ ബാൽക്കണിയിൽ എത്തുകയും 21-ാം നിലയിൽനിന്ന് എടുത്ത് ചാടുകയുമായിരുന്നു.

ഡൽഹിയിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ 2015ൽ എം.ബി.ബി.എസ് ബിരുദത്തിന് പ്രവേശനം നേടിയ ശിവക്ക് കോവിഡ്-19ന് പിന്നാലെ മാനസീകാസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് കോഴ്സ് നിർത്തിവെക്കേണ്ടിവന്നിരുന്നു. ഇതിൽ ശിവ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് മാതാപിതാക്കളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.

സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകണെന്ന് നോയിഡ പൊലീസ് അറിയിച്ചു. കുടുംബം പോലീസുമായി സഹകരിക്കുന്നുണ്ടെന്നും കൂടുതൽ റിപ്പോർട്ടുകൾ ലഭിച്ചാൽ പരിഗണിക്കുമെന്നും അഡീഷണൽ ഡി.സി.പി ഗോയൽ പറഞ്ഞു.

Tags:    
News Summary - young medical professional commits suicide by jumping from building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.