ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ യുവതി ലോറി കയറി മരിച്ചു

പയ്യോളി: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ യുവതി ലോറി കയറി മരിച്ചു. മണിയൂർ കരുവഞ്ചേരി തോട്ടത്തിൽ താഴെക്കുനി സറീന(40)യാണ് ദാരുണമായി മരണപ്പെട്ടത്. ദേശീയപാതയിൽ പയ്യോളി ടൗണിൽ കോടതിക്ക് മുമ്പിൽ ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം.

ഭർത്താവ് ബഷീറിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ പുറകിൽ നിന്നെത്തിയ ലോറി സ്കൂട്ടറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. മേൽപ്പാലം പ്രവൃത്തി നടക്കുന്നതിനാൽ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന ഏറെ വീതികുറഞ്ഞ സർവിസ് റോഡിലാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

പിതാവ്: മൊയ്തീൻ കക്കുഴിപറമ്പത്ത്. മാതാവ്: കദീശ. മക്കൾ: മുബഷീർ (ഖത്തർ), മിർഷാദ് (വിദ്യാർഥി). 

Tags:    
News Summary - woman died when she got into a lorry while riding a scooter with her husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.