നസീമ
Posted On
date_range Updated On
date_range സ്കൂട്ടറിൽ ടാങ്കർ ഇടിച്ച് സ്ത്രീ മരിച്ചു
തലശ്ശേരി: ഒരേ ദിശയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. ധർമടം മീത്തലെ പീടികക്ക് സമീപം ഇ.കെ ഹൗസിൽ എട്ടുകണ്ടത്തിൽ നസീമയാണ് (51) മരിച്ചത്.
ദേശീയപാതയിൽ ധർമടം റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം ഞായറാഴ്‌ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ധർമടത്തെ തറവാട്ട് വീട്ടിൽനിന്നും സ്കൂട്ടറിൽ മുഴപ്പിലങ്ങാട് റഹ് മാനിയ പള്ളിക്കടുത്ത നസീമ മൻസിലിലേക്ക് പോകുകയായിരുന്നു. പിന്നാലെയെത്തിയ ടാങ്കർ ലോറിയാണ് ഇടിച്ചത്.
റോഡിൽ തെന്നിവീണ നസീമക്ക് ഗുരുതര പരിക്കേറ്റു. പരിസരവാസികൾ ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിെച്ചങ്കിലും മരിച്ചു. മൃതദേഹം പിന്നീട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ടാങ്കർ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തു. മക്കൾ: ജസ്ന, ജസീൻ, ജസ്വിൻ. മരുമകൻ: അജ്മൽ. സഹോദരങ്ങൾ: ഷരീഫ, റഷീദ, നിഷാബി, ഷംസുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.