Posted On
date_range Updated On
date_range ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു
കോതമംഗലം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മാവുടിയിൽ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരംതടത്തില്‍ എം.കെ. സുനിലിൻ്റെ മകൾ മേഘ (20) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് അടിവാട് തെക്കേക്കവലയിലായിരുന്നു അപകടം. സുനില്‍ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ കാനയിലേക്ക് പതിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും ആലുവ രാജഗിരി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് മേഘ മരിച്ചത്.
പോത്താനിക്കാട് ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് സുനില്‍. പൈങ്ങോട്ടൂർ ശ്രീ നാരായണ കോളജിലെ അവസാനവർഷ ബി.കോം വിദ്യാർഥിനിയാണ് മേഘ. കുവൈത്തിലായിരുന്ന അമ്മ ഷൈജ വിവരമറിഞ്ഞ് നാട്ടിലെത്തി. സഹോദരി: സ്‌നേഹ. സംസ്കാരം പോത്താനിക്കാട് തൃക്കേപ്പടിയിലുള്ള തറവാട്ട് വീട്ടിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.