Posted On
date_range Updated On
date_range ബൈക്ക് അപകടത്തിൽ വിദ്യാർഥി മരിച്ചു
അടിമാലി: തമിഴ്നാട് പൊള്ളാച്ചിക്കടുത്ത് ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. പൂപാറ ഗാന്ധിനഗർ സ്വദേശി അപ്പായിയുടെ മകൻ അമൽ(20) ആണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം കോയമ്പത്തൂർക്ക് പോകുന്നതിനിടെ പൊള്ളാച്ചിക്കടുത്താണ് അപകടം. മുന്നിൽ പോയ വാഹനം മുന്നറിയിപ്പില്ലാതെ യു ടേൺ എടുത്തപ്പോഴാണ് അപകടം ഉണ്ടായത്. മുന്നിലെ കാറിൽ അമലും സുഹൃത്ത് പ്രവീണും സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോയ അമൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രവീണിന്‍റെ കാലിന് ഒടിവുണ്ട്. രാജാക്കാട് എസ്എസ്എം കോളേജിൽ മൂന്നാം വർഷ ബി.കോം വിദ്യാർഥിയാണ് അമൽ. മാതാവ്: അഞ്ജു. സഹോദരി: അനിറ്റ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.