അമൽ കൃഷ്ണ
Posted On
date_range Updated On
date_range മേപ്പയ്യൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
കോഴിക്കോട്: മേപ്പയ്യൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകനുമായ അമല്‍ കൃഷ്ണയാണ് (17) മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ നെല്യാടി റോഡിലാണ് അപകടം.
അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ കൊയിലാണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
അമല്‍ കൃഷ്ണയുടെ അപകട മരണത്തില്‍ ദുഃഖ സൂചകമായി മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ് സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. ഐ.ടി പരീക്ഷ ഉൾപ്പെടെ എല്ലാ ക്ലാസുകളും നിര്‍ത്തിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.