കുമ്പള: സ്കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസർകോട് കുമ്പള മുളിയടുക്ക സ്വദേശി പ്രമോദ് (35) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
ചൊവ്വാഴ്ച നായികാപ്പിൽ വച്ച് പ്രമോദ് സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചായിരുന്നു അപകടം.
ടൈൽ പാകുന്ന തൊഴിലാളിയാണ് പ്രമോദ്. ഭാര്യ: സവിത. മക്കൾ: അർജുൻ, വൈഷ്ണവി. സഹോദരങ്ങൾ: മഞ്ജുള, പ്രമീള, സുധി, സവിത, സൗമ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.