സ്കൂട്ടറിൽ ടാങ്കർ ലോറി തട്ടി; പിതാവി​നൊപ്പം പോകുന്നതിനിടെ പത്തു വയസ്സുകാരന് ദാരുണാന്ത്യം

ചേലേമ്പ്ര: പിതാവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പത്തു വയസ്സുകാരൻ ടാങ്കർ ലോറിക്കടിയിലേക്ക് തെറിച്ചുവീണ് മരിച്ചു. കോഴിക്കോട് ഫറോക്ക് പെരുമുഖം പറയങ്കിഴി ആയുഷ് (10) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ ദേശീയപാതയിലെ സർവിസ് റോഡിൽ കാലിക്കറ്റ് സർവകലാശാലക്ക് സമീപം ചെട്ട്യാർമാട്, പൈങ്ങോട്ടൂർ മാടിലാണ് അപകടം.

പിതാവ് മലാപറമ്പ് വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ഓഫിസിലെ ജൂനിയർ സൂപ്രണ്ട് മനേഷ് കുമാറിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ ടാങ്കർ ലോറി തട്ടിയാണ് അപകടം. ഒരേ ദിശയിലായിരുന്നു ഇരു വാഹനങ്ങളും.

ബാഡ്മിന്റൺ പരിശീലനം കഴിഞ്ഞ് പിതാവിനോടൊപ്പം മടങ്ങുകയായിരുന്നു ആയുഷ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ. രാമനാട്ടുകര ജി.യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: മഹിജ. സഹോദരി: അഭിനന്ദ.

Tags:    
News Summary - road accident death in chettiyarmadu national high way ayush

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.