അപകടത്തിൽ തകർന്ന വാഹനം
Posted On
date_range Updated On
date_range ട്രൈലറിന് പിറകിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു; അപകടം പുലർച്ചെ അഞ്ചിന്
കണ്ണൂർ മുഴപ്പിലങ്ങാട് യൂത്ത് ജഗ്ഷനിൽ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് നിന്നും വരുന്ന പാർസൽ ലോറിയിലെ ജീവനക്കാരൻ വയനാട് സ്വദേശി സുബൈർ (49) ആണ് മരിച്ചത്. വാഹനം ഓടിച്ച ഡ്രൈവർ ജാബിർ(40) നും പരിക്കേറ്റു.
കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ട്രൈലറിന് പിന്നാലെ അതേ ഭാഗത്ത് നിന്നും വന്ന പാർസൽ ലോറി ഇടിച്ചാണ് അപകടം. വ്യാഴാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം. അപകട വിവരം അറിഞ്ഞ ഉടനെ എടക്കാട് പൊലീസും തലശ്ശേരിയിൽ നിന്നുള്ള ഫയർഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിൻ്റെ ആഘാതത്തിൽ ലോറിയുടെ ഒരു വശം പൂർണമായും തകർന്നു. ഡ്രൈവറുടെ സീറ്റിന് ഇടത് ഭാഗം ഇരുന്ന സുബൈർ ലോറിയിൽ കുടുങ്ങിപ്പോയിരുന്നു. രക്ഷാപ്രവർത്തകർ കാബിൻ തകർത്താണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. ഉടനെ ചാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.