രഞ്ജിത്ത്
Posted On
date_range Updated On
date_range നവവരൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ
കോട്ടായി: നാലുമാസം മുമ്പ് വിവാഹിതനായ യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. കോട്ടായി ചുള്ളിയിൽ കുഞ്ചെൻറ മകൻ രഞ്ജിത്താണ് (29) മരിച്ചത്.
ചൊവ്വാഴ്ച ഉച്ച രണ്ടിന് തേനൂർ കോട്ടായി റോഡ് ഭാഗത്തെ െറയിൽവേ ട്രാക്കിലാണ് മരിച്ചനിലയിൽ കണ്ടത്. ആന്ധ്രപ്രദേശിൽ വെൽഡിങ് ജോലി ചെയ്തുവരികയായിരുന്നു.
നാലു മാസം മുമ്പ് വിവാഹത്തിന് നാട്ടിൽ വന്നതാണ്. കാലിൽ അസുഖമുള്ളതിെൻറ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മാതാവ്: ഉഷ. ഭാര്യ: സ്നേഹ. സഹോദരങ്ങൾ: ഷിജിത്, ശ്രീജിത്. മങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.