ആലുവയിൽ ട്രെയിൻ തട്ടി മരിച്ച ഫിലോമിനയും മകൾ അഭയയും

അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു

ആലുവ: പാളം മുറിച്ച് കടക്കുന്നതിനിടെ അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു. പട്ടാടാപ്പാടം കാച്ചപ്പിള്ളി റാഫേലിന്‍റെ  ഭാര്യ ഫിലോമിന (64), മകൾ അഭയ (34) എന്നിവരാണ് മരിച്ചത്.പുളിഞ്ചോട് ജംഗ്ഷനിൽ ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്. 

എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് വരികയായിരുന്ന ട്രെയിനാണ് ഇടിച്ചത്. ദീർഘമായി ഹോൺ മുഴക്കുകയും ട്രെയിൻ നിർത്താൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഇരുവരെയും തട്ടിയ ശേഷമാണ് ട്രെയിൻ നിന്നത്. തുടർന്ന് മൃതദേഹ അവശിഷ്ടങ്ങൾ ട്രാക്കിൽ നിന്ന് വശത്തേക്ക് മാറ്റിയ ശേഷമാണ് യാത്ര തുടർന്നത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ഛിന്നഭിന്നമായിരുന്നു.

വിവരമറിഞ്ഞെത്തിയ ആലുവ പൊലീസ് മൃതദേഹങ്ങൾ  ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈകുന്നേരത്തോടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. സെൻ്റ് മേരിസ് സ്കൂൾ മുൻ പ്രധാനാധ്യാപകൻ പൈലിയുടെ മകളാണ് ഫിലോമിന.  മക്കൾ:  മരിച്ച അഭയയുടെ ഇരട്ട സഹോദരനായ  അരുൺ ,അനു.  മരുമക്കൾ: ജോർജ് ആന്‍റസൺ, സുസ്മി സൈമൺ.  



Tags:    
News Summary - Mother and daughter killed in train accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.